വാര്‍ത്തകള്‍

18
May

വരട്ടാറിനും ആദിപമ്പയ്ക്കും പുനര്‍ജനി പുഴനടത്തം 29ന്

ഇരവിപേരൂര്‍ > നീരൊഴുക്ക് നിലച്ച് വരണ്ടുപോയ വരട്ടാറിനെയും ആദിപമ്പയെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികളുമായി ഹരിത കേരളമിഷന്‍. 29ന് മന്ത്രിമാരടക്കം ജനപ്രതിനിധികളും നാട്ടുകാരും വരട്ടാറിലൂടെ നടത്തുന്ന പുഴനടത്തത്തോടെയാണ് പദ്ധതികള്‍ക്ക് തുടക്കമാകുന്നത്. ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, മിഷന്‍ ഉപാധ്യക്ഷ ഡോ. ടി എന്‍ സീമ എന്നിവര്‍ നേതൃത്വം നല്‍കും. പുതുക്കുളങ്ങര ദേവീക്ഷേത്രത്തിന് സമീപം പടനിലം എന്നറിയപ്പെടുന്ന വരട്ടാറിന്റ്െ തുടക്കത്തില്‍ നിന്നാണ് പുഴ നടത്തം ആരംഭിക്കുക.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ വരട്ടാറിന്റെ ഒരു ഭാഗത്തും പത്തനംതിട്ട ജില്ലയിലെ കോയിപ്രം, ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകള്‍ മറുഭാഗത്തുമാണ് സ്ഥിതിചെയ്യുന്നത്. അഞ്ച് തദ്ദേശ സ്ഥാപനങ്ങളെയും രണ്ടു ജില്ലകളിലെ ഭരണ സംവിധാനത്തെയും യോജിപ്പിച്ചാണ് നടപടികള്‍ നീക്കുന്നത്. 12ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

പുഴനടത്തത്തിനു മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആദ്യഘട്ടം എന്ന നിലയിലും ദീര്‍ഘകാല പരിപാടിയും അതിന്റെ സംഘാടനം രണ്ടാം ഘട്ടവും നീര്‍ത്താടാധിഷ്ടിത മാസ്റ്റര്‍ പ്ളാന്‍ മൂന്നാം ഘട്ടമായും ചെയത് നദിയെ വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിനാവശ്യമായ പരിപാടികള്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളും തയ്യാറാക്കുകയും അതില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ സംബന്ധിച്ച് തിട്ടപ്പെടുത്തുകയും ചെയ്യണം. തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകമായി യോഗം ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കുക.

ഇരവിപേരൂര്‍ പഞ്ചായത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി ഉദ്ഘാടനം ചെയ്തു. വരട്ടാറിനെയും ആദിപമ്പയെയും വീണ്ടെടുക്കാന്‍ മുന്നിട്ടിറങ്ങിയ ഹരിതകേരള മിഷന്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്ന് അന്നപൂര്‍ണാദേവി പറഞ്ഞു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ സഹായവും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാര്‍ അധ്യക്ഷയായി. ഡോ. ബീന വിഷയാവതരണം നടത്തി.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ്, അഡ്വ. എന്‍ രാജീവ്, ലീലാമ്മ മാത്യു, പ്രജിത, സബിത കുന്നത്തേട്ട്, ശ്രീലേഖ വിജയകുമാര്‍, വി വി റജി, പഞ്ചായത്ത് സെക്രട്ടറി എസ് സുജാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളും മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് ചര്‍ച്ച ചെയ്തു. ക്രോഡീകരണവും നടത്തി. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഇതേ മാതൃകയില്‍ യോഗം നടക്കും. ചര്‍ച്ചകളില്‍ ഉരുത്തിയിരുന്ന തീരുമാനങ്ങള്‍ പദ്ധതിയുടെ ഭാഗമായിമാറും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...