വാര്‍ത്തകള്‍

04
May

ഹരിതകേരളം പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യം: മന്ത്രി മാത്യു ടി. തോമസ്

mttനവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതി പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. ഇരവിപേരൂര്‍ റൈസിന്റെ വിപണനോദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി ജൈവ കൃഷി രീതി വ്യാപകമാക്കണം. കഴിയുന്നത്ര ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. വരും തലമുറയ്ക്കായി ജലസംരക്ഷണം ഉറപ്പാക്കണം. കേരളം വലിയ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. മലകള്‍ ഇടിച്ചതും കുളങ്ങളും പാടങ്ങളും നികത്തിയതുംമൂലം ജലം സംരക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ഇതിനു പരിഹാരം കണ്ടെത്തണം. അസാധ്യമെന്നു പറഞ്ഞ് ഒഴിയാതെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചതാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിജയമെന്നും മന്ത്രി പറഞ്ഞു.

വള്ളംകുളത്ത് കുടുംബശ്രീക്കായി വെജിറ്റബിള്‍ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കാന്‍ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുളയെ സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്ത മണ്ഡലമാക്കി മാറ്റുന്നതിന് നടപടിയെടുക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ആറന്മുളയില്‍ 300 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിജയകരമായി നടത്താന്‍ കഴിഞ്ഞു. പൊന്നണിഞ്ഞ പാടം കാണാന്‍ നിരവധി പേരാണ് ആറന്മുള സന്ദര്‍ശിച്ചത്. നെല്‍കൃഷിയില്‍ സ്വയംപര്യാപ്തത നേടുന്നതിനും വിഷരഹിത അരി ഉത്പാദിപ്പിക്കുന്നതിനും കഴിയണം. വികസന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മാതൃകയായി ഇരവിപേരൂര്‍ പഞ്ചായത്ത് മാറിയെന്നും എംഎല്‍എ പറഞ്ഞു.

ശുദ്ധമായ വായു, ജലം, മണ്ണ്, ഭക്ഷണം, ശുചിത്വമുള്ള നാട് എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ പറഞ്ഞു. കൃഷിയുണ്ടെങ്കിലേ മണ്ണും ജലവും വായുവും നിലനില്‍ക്കുകയുള്ളൂ. ഇവയുടെ വീണ്ടെടുപ്പാണുണ്ടാകേണ്ടത്. ഇന്നലെ വരെ ചെയ്ത വലിയ തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ് ഹരിതകേരളം മുന്നോട്ടു വയ്ക്കുന്നത്. ജൈവ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കപ്പെടണമെന്നും ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ പറഞ്ഞു.

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ.എന്‍. രാജീവ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...